എംവി പ്രഭുദയ കപ്പല്‍ ചെന്നൈയിലെത്തി

single-img
5 March 2012

ചേര്‍ത്തലയ്ക്കു സമീപം കപ്പലിടിച്ചു മത്സ്യബന്ധനബോട്ട് തകര്‍ന്നു മൂന്നുപേര്‍ മരിക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന് ഉത്തരവാദിയെന്നു സംശയിക്കുന്ന എംവി പ്രഭുദയ കപ്പല്‍ ചെന്നൈ തീരത്തെത്തി. കപ്പല്‍ മറൈന്‍ മര്‍ക്കന്റയില്‍ വിഭാഗം ഇന്ന് പരിശോധിക്കുമെന്നാണ് സൂചന. സിംഗപ്പൂരിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെന്നൈയിലേക്ക് മടക്കി വിളിച്ചാണ് പരിശോധന നടത്തുന്നത്. ചെന്നൈ തുറമുഖത്തുവെച്ച് കപ്പലില്‍ പരിശോധന നടത്താനാവുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.