പാതയോരം കൈയേറല്‍ നിരോധനം ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി

single-img
5 March 2012

പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള േൈഹക്കോടതി ഉത്തരവ് ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പി.ടി.എ. റഹിം, എം.എ. ബേബി, കെ. മുരളീധരന്‍, പി. ശ്രീരാമകൃഷ്ണന്‍, എം. ചന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, വി. ശിവന്‍കുട്ടി, പാലോട് രവി, വര്‍ക്കല കഹാര്‍, സി. ദിവാകരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ചു പോലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കോടതിവിധിയെ സര്‍ക്കാര്‍ രണ്ടു രീതിയിലാണു വ്യഖ്യാനിക്കുന്നത്. മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനുള്ള മനഃപൂര്‍വമായ ശ്രമമല്ല പൊങ്കാല. മാത്രമല്ല ഒരു ആശയംവച്ച് സംഘം കൂടുകയുമല്ല ചെയ്യുന്നത്. കുടുംബങ്ങളായി വന്ന് ഒത്തുകൂടുകയാണ്. അതുകൊണ്ടുതന്നെ ഇതു കോടതിവിധിയുടെ പരിധിയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ നിയമത്തില്‍ അയവു വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഹൈക്കോടി ഉത്തരവിനെതിരേ സുപ്രീകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു നവംബര്‍ 10നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷവുമായി ആലോചിച്ച് ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.