ഒമാനില്‍ വാഹനാപകടം; 5 മലയാളികള്‍ മരിച്ചു

single-img
5 March 2012

ഒമാനിലെ ബഹലയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പ്രസാദ് ബാലകൃഷ്ണപിള്ള (34), ഷാജുകുമാര്‍ ഉണ്ണിക്കൃഷ്ണപിള്ള (29), വിഷ്ണു ഭാര്‍ഗവന്‍ (42), അനില്‍ കുമാര്‍ സന്ദാനന്ദന്‍ (35), അനില്‍ ഗോമസ് (43) എന്നിവരാണു മരിച്ചത്. ഇതില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ നിസ്‌വ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലും ഒരാളുടെ മൃതദേഹം ബഹല ആശുപത്രിയിലുമാണു സൂക്ഷിച്ചിരിക്കുന്നത്. ഒമാനിലെ മസ്‌കറ്റ്-ഇബ്രി റൂട്ടില്‍ ബെഹലക്കടുത്ത് മാമ്മൂര്‍ എന്ന സ്ഥലത്ത് രണ്ടു പിക്കപ്പ് വാനുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.