മുന്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ മോര്‍ട്ടണ്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
5 March 2012

വെസ്റ്റിന്‍ഡീസ് മുന്‍ ബാറ്റ്‌സ്മാന്‍ റുണകൊ മോര്‍ട്ടണ്‍ വാഹനാപകടത്തില്‍ മരിച്ചു. മോര്‍ട്ടന്റെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചാണ് അപകടമുണ്ടായത്. മുപ്പത്തിമൂന്നുകാരനായ വിന്‍ഡീസ് താരം ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനായിരുന്നു. വിന്‍ഡീസിന്റെ യഥാര്‍ഥ പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് ക്രിസ് ഗെയ്ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതി. വലങ്കയ്യന്‍ ഓപ്പണറായ മോര്‍ട്ടണ്‍ 15 ടെസ്റ്റും 59 ഏകദിനവും വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1519 റണ്‍സും ഏകദിനത്തില്‍ 573 റണ്‍സും നേടി. ഏകദിനത്തില്‍ ഏറ്റവും അധികം പന്തുനേരിട്ടശേഷം പൂജ്യത്തിനു പുറത്തായെന്ന അപൂര്‍വ റിക്കാര്‍ഡും മോര്‍ട്ടനു സ്വന്തം.