ലീഗ് ലയനം തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു

single-img
5 March 2012

കേരള സംസ്ഥാന മുസ്‌ലിം ലീഗും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും (ഐയുഎംഎല്‍) തമ്മിലുള്ള ലയനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. ലീഗിനു കോണി ചിഹ്‌നം തുടരാനും അനുമതിയായി. കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി ലയനത്തിനു ശേഷമുള്ള ഐയുഎംഎല്‍ തുടരുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റ് താനാണെന്നും എന്നാല്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെയായി രിക്കും പാര്‍ട്ടിയിലെ വലിയ നേതാവെന്നും കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കു പാര്‍ട്ടിയിലുണ്ടായിരുന്ന പദവിയും സ്ഥാനവും ആദരവും എല്ലാം ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ഉണ്ടാകും. അദ്ദേഹം രാഷ് ട്രീയനേതാവും ആത്മീയനേതാവുമാണ്. മുസ്‌ലിം ലീഗിനു രണ്ടു ജനറല്‍ സെക്രട്ടറിമാര്‍ ആവശ്യമില്ലെന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായത്തെക്കുറിച്ചു പാര്‍ട്ടിയാണ് തീരുമാനമെടുക്കുകയെന്നും അഹമ്മദ് വ്യക്തമാക്കി.