കര്‍ണാടകയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും

single-img
5 March 2012

കര്‍ണാടകയിലെ അഭിഭാഷകര്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കോടതി ബഹിഷ്‌കരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞിദിവസം ബാംഗളൂരില്‍ പോലീസുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരഹൃദയത്തിലെ സിറ്റി സെഷന്‍സ് കോടതി പരിസരത്തുവച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരേ അഭിഭാഷകര്‍ ക്രൂരമായ ആക്രമണം നടത്തിയത്. അനധികൃത ഖനന വിവാദത്തില്‍ അറസ്റ്റിലായി ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മന്ത്രി ജി.ജനാര്‍ദനറെഡ്ഡി ബാംഗളൂര്‍ സെഷന്‍സ് കോടതിമന്ദിരത്തിലെ പ്രത്യേക സിബിഐകോടതിയില്‍ ഹാജരാകുന്നതു റിപ്പോര്‍ട്ടുചെയ്യാനായി കോടതിപരിസരത്തെത്തിയ വനിതകളുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഗുണ്‌ടെകളെന്നപോലെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് കോടതികള്‍ ബഹിഷ്‌കരിക്കാന്‍ അഭിഭാഷകരുടെ സംഘം തീരുമാനിച്ചത്.