ജോയ്ആലുക്കാസിന്റെ കോട്ടയത്തെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

single-img
5 March 2012

പ്രമുഖ ജ്വല്ലറി റീട്ടെയില്‍ ഷോറൂം ശൃംഖലയായ ജോയ്ആലുക്കാസിന്റെ കോട്ടയം ടിബി റോഡിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 11ന് സിനിമാതാരവും ഗ്രൂപ്പ് അംബാസഡറുമായ മാധവന്‍ നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തില്‍ പൂര്‍ണമായി നവീകരിച്ച ആഭരണശാല ഡയമണ്ടിനും സ്വര്‍ണാഭരണങ്ങള്‍ക്കുമായുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂമാണ്. പാരമ്പര്യ, സമകാലിക ആഭരണങ്ങളുടെ വിപുലമായ കളക്ഷന്‍, ലോകോത്തര ആഭരണ ബ്രാന്‍ഡുകള്‍ എന്നിവയോടൊപ്പം വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വികസനപാതയില്‍ കുതിക്കുന്ന കോട്ടയത്തിന് ജോയ്ആലുക്കാസ് ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം അനന്യമായ ഡിസൈനും മൂല്യവും സേവനവും ഷോപ്പിംഗ് സൗകര്യവും ഒരുക്കുമെന്ന് ജോയ്ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വ്യക്തമാക്കി.