സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തിന് സാധ്യത

single-img
5 March 2012

സംസ്ഥാനത്ത് പാചക വാതകത്തിന് ക്ഷാമമുണ്ടായേക്കും. സമരം മൂലം മംഗലാപുരം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടാങ്കര്‍ ലോറികളുടെ വരവ് നിലച്ചതിനെ തുടര്‍ന്നാണിത്. ലോറികളുടെ വരവ് നിലച്ചതോടെ ഐഒസിയുടെ ഉദയംപേരൂര്‍ ബോട്ട്‌ലിംഗ് യൂണിറ്റിലെ മൂന്ന് പ്ലാന്റുകളും അടച്ചു. ദിവസവും 160 ലോഡ് പാചകവാതക സിലിണ്ടറുകളാണ് ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 80 ലോഡ് സിലിണ്ടറുകള്‍ വരെ അയയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇതും തുടരാനാവാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യൂണിറ്റിലെ രണ്ട് ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് മൂന്ന് പ്ലാന്റുകളും അടച്ചിടേണ്ട സ്ഥിതിയായിരുന്നു. മംഗലാപുരം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതിദിനം 40 ടാങ്കര്‍ പാചകവാതകമാണ് ഈ യൂണിറ്റിലേക്ക് എത്തിയിരുന്നത്. എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ പാചക വാതകത്തിന് ക്ഷാമമുണ്ടാകുമെന്നാണ് സൂചന.