കേരള ബ്രാഹ്മണസഭയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേള

single-img
5 March 2012

കേരള ബ്രാഹ്മണസഭ തിരുവനന്തപുരം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള നടന്നു. ഭക്ഷ്യമേള ഡോ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

എല്ലാ വര്‍ഷവും വനിതാ ദിനത്തോടനുബന്ധിച്ച് ബ്രഹ്മണസഭ വ്യത്യസ്ഥമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് സംഘാടകര്‍ ‘ഇവാര്‍ത്ത’യോടുപറഞ്ഞു. ഈ വര്‍ഷം ഭക്ഷ്യമേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രാഹ്മണ അഗ്രഹാരങ്ങളില്‍ കാണുന്നതും എന്നാല്‍ പൊതു ജനങ്ങള്‍ക്ക് പരിചിതമഎല്ലാത്തതുമായ പല വ്യത്യസ്ഥമായ ഭക്ഷണപദാര്‍ത്ഥങ്ങളും മേളയിലെ പ്രത്യേകതകളാണ്.

ബ്രാഹ്മണ കുടുംബങ്ങളില്‍ പല വിശേഷ അവസരങ്ങളിലും വ്യത്യസ്ഥമായ രുചിക്കൂട്ടോടുകൂടിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. അവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശവും ഈ മേളയ്ക്കുണ്ടെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കാഞ്ചിപുരം ഇഡലി, വ്യത്യസ്ഥങ്ങളായ അച്ചാറുകള്‍, ജ്യൂസ് എൈറ്റംസ് തുടങ്ങിയവ മേളയിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളാണ്.