ബാഴ്‌സലോണയ്ക്കു ജയം

single-img
5 March 2012

സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ജയത്തോടെ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സ ഒന്നിനെതിരേ മൂന്നു ഗോളിന് സ്‌പോട്ടിംഗ് ജിഗോണിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരങ്ങളില്‍ മലാഗ ഇതേ ഗോള്‍ വ്യത്യാസത്തില്‍ ഗറ്റാഫയെ തോല്‍പ്പിച്ചു. റയോ വല്ലക്കാനൊ 4-2 ന് റെയ്‌സിംഗ് സന്‍തണ്ടറിനെ കീഴടക്കിയപ്പോള്‍ സെവിയ്യ എഫ്‌സി അത്‌ലറ്റികൊ മാഡ്രിഡുമായി 1-1നു സമനിലയില്‍ പിരിഞ്ഞു.