അമേഠി, റായ്ബറേലി മേഖലകളില്‍ കോണ്‍ഗ്രസിന് ഇരുട്ടടി

single-img
5 March 2012

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ അഭിമാന മേഖലകളായ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പിന്നില്‍. അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമിതാ സിംഗ് പിന്നിലാണ്. റായ്ബറേലി മേഖലയിലെ അഞ്ച് സീറ്റുകളിലും ആദ്യ ലീഡ് നിലയില്‍ കോണ്‍ഗ്രസ് പിന്നാക്കമാണ്. ഫറൂഖാബാദില്‍ നിന്ന് മത്സരിക്കുന്ന കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദും പിന്നിലാണ്. മഥുരയില്‍ കേന്ദ്രമന്ത്രി അജിത് സിംഗിന്റെ മകന്‍ ജയന്ത് ചൗധരിയും ആദ്യഫലങ്ങളില്‍ പിന്നിലാണ്. ലക്‌നോവില്‍ നിന്ന് മത്സരിക്കുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും പിന്നിലാണ്. ഇടയ്ക്ക് മുന്നേറ്റമുണ്ടാക്കിയെങ്കിലും ഇവര്‍ പിന്നീട് വീണ്ടും പിന്നിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡില്‍ കോദ്‌വാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ബിസി ഖണ്ഡൂരി പിന്നിലാണ്.