ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

single-img
4 March 2012

ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം നേടി. സ്‌കോര്‍: ന്യൂസിലന്‍ഡ് 47 ഓവറില്‍ 206ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 43.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ബ്രണ്ടന്‍ മക്കല്ലം (47), ജയിംസ് ഫ്രാങ്ക്‌ളിന്‍ (36), ഗ്രാന്‍ഡ്‌ഹോം (36) എന്നിവരുടെ ചെറുത്തുനില്‍പ്പിലൂടെ 206 റണ്‍സെടുത്തു പുറത്തായി. ഒമ്പത് ഓവറില്‍ 46 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഡ ലാംഗാണ് ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫിക്ക ഹഷിം അംല (76), ആല്‍ബി മോര്‍ക്കല്‍ (41) എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഡി ലാംഗാണ് മാന്‍ ഓഫ് ദ മാച്ച്.