തോല്പിക്കാനും ജയിപ്പിക്കാനുമുള്ള ശക്തി എസ്എന്‍ഡിപി യോഗത്തിനുണെ്ടന്നു വെള്ളാപ്പള്ളി

single-img
4 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ തോല്പിക്കാനും ജയിപ്പിക്കാനുമുള്ള ശക്തി എസ്എന്‍ഡിപി യോഗത്തിനുണെ്ടന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാമ്പാക്കുടയില്‍ ശ്രീനാരായണപുരം ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തോട് അല്പം നീതി പുലര്‍ത്തിയതു യുഡിഎഫ് സര്‍ക്കാരാണ്. പിന്നോക്ക വികസനവകുപ്പു രൂപീകരിച്ചതിലും വാഗമണില്‍ 25 ഏക്കര്‍ ഭൂമിയും മുരുകന്‍ മലയും എസ്എന്‍ഡിപി യോഗത്തിനു വിട്ടുതന്നതിലും യുഡിഎഫ് സര്‍ക്കാരിനോടു തൃപ്തിയുണെ്ടന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അത്ര തൃപ്തിയില്ല.

പിറവത്തു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടു പ്രാദേശിക നേതൃത്വമാണു തീരുമാനിക്കുന്നത്. ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിലപാട് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. പിറവത്തു ജയിച്ചാലും തോറ്റാലും പിണറായി വിജയനു വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ അഞ്ചു മിനിറ്റുകൊണ്ടു താഴെയിടാം. എന്നാല്‍, ഇതു സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.