ഇറ്റാലിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനില്ലെന്ന് ജലസ്റ്റിന്റെ കുടുംബം

single-img
4 March 2012

ഇറ്റാലിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനില്ലെന്ന് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുളള വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി. ഇന്നലെ കൊല്ലത്തെത്തിയ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര ജലസ്റ്റിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. ഇന്ന് രാവിലെ തങ്കശേരി പള്ളിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു നീക്കം. എന്നാല്‍ സര്‍ക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ അറിയാതെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഭയക്കുന്നതായും അതിനാല്‍ കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്നും ജലസ്റ്റിന്റെ കുടുംബം അറിയിക്കുകയായിരുന്നു.