റഷ്യന്‍ തെരഞ്ഞെടുപ്പ് ഇന്ന്: പുടിന് സാധ്യത വര്‍ധിച്ചു

single-img
4 March 2012

ഇന്നു നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന്‍ തന്റെ നില വളരെ ഭദ്രമാക്കുന്നതായി സൂചന. പുടിന്‍ വീണ്ടും പ്രസിഡന്റാകുന്നതിന് എതിര്‍ത്തുകൊണ്ട് മോസ്‌കോ ഉള്‍പ്പെടെ നഗരങ്ങളില്‍ വന്‍പ്രതിഷേധം അരങ്ങേറിയെങ്കിലും അതൊന്നും വോട്ടെടുപ്പില്‍ കാര്യമായി പ്രതിഫലിക്കില്ലെന്നാണു ആദ്യ റിപ്പോര്‍ട്ടുകള്‍. എതിര്‍പ്പുകളെ മറികടക്കാന്‍ പുടിന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വളരെ ഫലപ്രദമായി വിനിയോഗിച്ചു.