കൂടംകുളം ആണവനിലയം ഉടന്‍ പ്രവര്‍ത്തനക്ഷമമാകും

single-img
4 March 2012

പ്രതിഷേധങ്ങള്‍ക്കു നടുവിലും കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. ഇതിനു സംസ്ഥാനസര്‍ക്കാരിന്റെ അനുമതി മാത്രമേ ഇനി ലഭിക്കാനുള്ളൂ എന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ കേന്ദ്രമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഇടപെടാനാവില്ല. തമിഴ്‌നാട് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. സുരക്ഷസംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഉന്നതതല സമിതിയും ആണവനിലയം ഭീഷണിയല്ലെന്നാണു റിപ്പോര്‍ട്ട് നല്കിയത്.