വനിതാ കബഡി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍

single-img
4 March 2012

വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. അമേരിക്കയെ 50-38 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയേക്കൂടാതെ മറ്റ് അഞ്ചു ടീമുകള്‍ കൂടി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ജപ്പാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്.