ഐടിയുടെ ചുമതലയില്‍നിന്ന് അരുണ്‍കുമാറിനെ ഒഴിവാക്കി

single-img
4 March 2012

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ ഐഎച്ച്ആര്‍ഡി നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ഐടി വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് അരുണ്‍കുമാറിനെ ഒഴിവാക്കി.

1998 മുതല്‍ ഐഎച്ച്ആര്‍ഡിയുടെ ഐടി വിഭാഗത്തിന്റെ ചുമതല അരുണ്‍കുമാറിനായിരുന്നു. ഐഎച്ച്ആര്‍ഡിയുടെ അഡീഷണല്‍ ഡയറക്ടര്‍, ഐസിടി അക്കാദമി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമായിട്ടായിരുന്നുവെന്നു നിയമസഭാസമിതി കണെ്ടത്തിയതിനു പിന്നാലെയാണു നടപടി. സമിതി എട്ടിനു മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്നിരിക്കേയാണു അരുണ്‍കുമാറിനെതിരേയുള്ള നടപടികള്‍ തുടങ്ങിയത്. പകരം വാണി പ്രസാദിനു ചുമതല നല്‍കിയതായാണു സൂചന.