പാമോയില്‍ ഇടപാട് കോടികളുടെ നഷ്ടം വരുത്തിയെന്ന് വിഎസ്

single-img
4 March 2012

കോടികളുടെ നഷ്ടം വരുത്തിയ പാമോയില്‍ ഇടപാടാണു കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും ടി.എച്ച്. മുസ്തഫയും ചേര്‍ന്നു നടത്തിയതെന്ന് വി.എസ്. അച്യുതാനന്ദന്‍. 1992 ജനൂവരി 24ന് ഒപ്പിട്ട പാമോയില്‍ കരാറില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തിന് 2.32 കോടിയും, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം.എം. ഹസന്റെ റിപ്പോര്‍ട്ടനുസരിച്ച് നാലു കോടിയിലേറെയും നഷ്ടം വരുത്തിയ ഇടപാടാണ് അന്നു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണറാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമോയെന്നു തീരുമാനിക്കാനുള്ള അവസരമാണു പിറവത്തുകാര്‍ക്കു വന്നുചേര്‍ന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. കെ.ഇ. ഇസ്മയില്‍, വൈക്കം വിശ്വന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍, കെ.ആര്‍. ചന്ദ്രമോഹന്‍, ജോസ് തെറ്റയില്‍, ഉഴവൂര്‍ വിജയന്‍, പി.സി. തോമസ്, എന്‍.കെ. പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, പി.എസ്. മോഹനന്‍, ഒ.എന്‍. വിജയന്‍, സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.