പ്രഭുദയെ ചെന്നൈയില്‍ േചാദ്യം ചെയ്യും

single-img
3 March 2012

കപ്പലിടിച്ചു മത്സ്യബന്ധനബോട്ടു തകര്‍ന്നു രണ്ടു തൊഴിലാളികള്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്ത സംഭവത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചരക്കുകപ്പല്‍ എംവി പ്രഭുദയയെ നാളെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തക്കുമെന്ന് സൂചന. ഇപ്പോള്‍ കൊളംബോയിയില്‍ നിന്ന് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് കപ്പല്‍. ചെന്നൈയില്‍ വച്ചായിരിക്കും അന്വേഷണവും ചോദ്യം ചചെയ്യലും. അന്വേഷണവുമായി സഹകരിക്കാമെന്ന് കപ്പല്‍ കമ്പനി അറിയിച്ചിട്ടുണ്ട്. മറൈന്‍ ആന്റ് മര്‍ക്കന്റൈല്‍ വിഭാഗം അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ചെന്നൈയിലേക്ക് പോകും. ക്യാപ്റ്റന്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

അതേസമയം ഇപ്പോള്‍ കൊല്‍ക്കത്ത തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു ചരക്കു കപ്പലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തി വിട്ട മറ്റൊരു കപ്പലും സംശയത്തിന്റെ നിഴലിലാണ്. സംഭവത്തിനു ശേഷം 14 ഓളം കപ്പലുകളെ നിരീക്ഷിച്ച ശേഷമാണ് മൂന്നു കപ്പലുകളെ കൂടുതല്‍ പരിശോധനകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു കപ്പലുകളോടും ഇന്നലെ ഉച്ചയോടെ തൊട്ടടുത്തുള്ള തുറമുഖത്ത് പരിശോധനയ്ക്കായി നങ്കൂരമിടാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഗോവയില്‍ നിന്നു സിംഗപ്പൂരിലേക്കു പോകുകയായിരുന്ന പ്രഭുദയ വ്യാഴാഴ്ച പുലര്‍ച്ചെ ഡോണ്‍-ഒന്ന് എന്ന ബോട്ടില്‍ ഇടിച്ചുവെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (എംആര്‍സിസി)ആണ് ഈ സൂചന നല്കിയത്്. കപ്പല്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കാന്‍ ഉടമകളായ മുംബൈയിലെ ടൊലാനി ഷിപ്പിംഗ് കമ്പനിക്കു ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്കി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത താണ് ഈ കപ്പല്‍. ഇരുമ്പ യിരുമായി ചൈനയിലേക്കു പോകുകയായിരുന്നു. സംശയത്തിന്റെ നിഴലിലുള്ള മൂന്നു കപ്പലുകള്‍ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.