യുപിയില്‍ അവസാനഘട്ടം തെരഞ്ഞെടുപ്പ് ഇന്ന്

single-img
3 March 2012

ഉത്തര്‍പ്രദേശില്‍ അവസാനഘട്ടം തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രോഹില്‍ഖണ്ഡ്, ടാരിയ മേഖലകളിലെ 60 മണ്ഡലങ്ങളില്‍ 962 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.1.8 കോടി വോട്ടര്‍മാരാണു മൊത്തമുള്ളത്. ബിജെപിയിലെ വരുണ്‍ ഗാന്ധി, മാതാവ് മനേക ഗാന്ധി എന്നിവരുടെ സ്വാധീനമേഖലകളായ പിലിഭിത്ത്, അവന്‍ല, സമാജ്‌വാദി പാര്‍ട്ടിയിലെ അസം ഖാന്റെ സ്വാധീനമേഖലയായ രാംപൂര്‍-മൊറാദാബാദ്, കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയ്ക്കു സ്വാധീനമുള്ള ഷാജഹാന്‍പൂര്‍, ലഖിംപൂര്‍ ഖേരി എന്നീ മേഖലകളിലാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്നത് മൊറാദാബാദ് മണ്ഡലത്തെയാണ്.