പിറവത്ത് മത്സരരംഗത്ത് ഒന്‍പതു പേര്‍: അനൂപിന്റെ ചിഹ്നം ടോര്‍ച്ച്

single-img
3 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഒന്‍പതു പേര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായത്. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന അമ്മ ഡെയ്‌സി ജേക്കബ് പത്രിക പിന്‍വലിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയത്. ടോര്‍ച്ച് ആണ് അനൂപിന് അനുവദിച്ചിരിക്കുന്ന ചിഹ്നം. മത്സരചിത്രം വ്യക്തമായതോടെ പിറവത്തെ പ്രചാരണച്ചൂടും ഉച്ചസ്ഥായിയിലെത്തിയിട്ടുണ്ട്. 16 പത്രികകളാണ് പിറവത്ത് സമര്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ ആറെണ്ണം തള്ളുകയായിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി മൂന്ന് മണിക്കാണ് അവസാനിച്ചത്.