പിറവത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള

single-img
3 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനം തുടര്‍ന്നുവേണമെന്നുള്ള കേരളത്തിന്റെ ആഗ്രഹത്തിന്റെ പ്രതിബിംബമായി പിറവം മാറും. പ്രകടനപത്രികയില്‍ അഞ്ച് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ കാര്യങ്ങളില്‍ പകുതിയിലധികവും നൂറ് ദിനത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരാണിതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പോലും മങ്ങലേല്‍പിക്കുന്ന വിധത്തില്‍ പ്രതിഷേധവും ഹര്‍ത്താലും സംഘടിപ്പിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.