മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ പുതിയ പഠനങ്ങള്‍ തടയണമെന്ന് തമിഴ്‌നാട്

single-img
3 March 2012

മുല്ലപ്പെരിയാറില്‍ കേരളം നടത്താനുദ്ദേശിക്കുന്ന പുതിയ പഠനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ടിലെ നീരൊഴുക്ക് അളക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നും ജലനിരപ്പ് നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് തടയണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.