മീനൂസ് ഗ്രൂപ്പിന്റെ പുതിയ ബ്യൂട്ടി സ്പാ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു

single-img
3 March 2012

കേരളത്തിലെതന്നെ ഒന്നാംനിര ബ്യൂട്ടിപാര്‍ലറുകളില്‍ ഒന്നായ മീനൂസ് ബ്യൂട്ടിപാര്‍ലറിന്റെ പുതിയ ഷോറും തിരുവനന്തപരത്ത് നാലാഞ്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കവടിയാര്‍ സ്വദേശിനിയായ മീനുവിന്റെ ഉടമസ്ഥതയിലുള്ള മീനൂസ് ബ്യൂട്ടിപാര്‍ലര്‍ നേരത്തെതന്നെ തിരുവനന്തപുരം നഗരവാസികള്‍ക്ക് ചിരപരിചിതമാണ്. മീനൂസ് ബ്യുട്ടിപാര്‍ലറിന്റെ കുറവന്‍കോണത്തുള്ള ഹെഡ് ഓഫീസ് ഇതിനകംതന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു.

വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ പരിഷ്‌കൃതസമൂഹത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ബ്യുട്ടിപാര്‍ലറുകള്‍ മാറിയിരിക്കുന്ന ഇക്കാലത്ത്, തിരുവനന്തപുരത്തെ സംബന്ധിച്ച് മീനൂസിന്റെ പ്രസക്തി വളരെയേറെയാണ്. വിദേശരാജ്യങ്ങളില്‍ മാത്രം ചുറ്റിപ്പറ്റി കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ സൗന്ദര്യവര്‍ദ്ധക മാര്‍ഗ്ഗങ്ങള്‍ ഇന്നും മലയാളികള്‍ക്ക് സ്വപ്‌നം മാത്രമാണ്. ആ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് മീനുവും സഹപ്രവര്‍ത്തകരും.

ഉത്തരേന്ത്യക്കാരായ, വിദേശരാജ്യങ്ങളില്‍ മികച്ചപരിശീലനം കഴിഞ്ഞെത്തിയ മികച്ച സ്റ്റാഫുകളാണ് മീനൂസ് ബ്യൂട്ടിപാര്‍ലറിന്റെ ശക്തി. സൗന്ദര്യത്തിന്റ മികച്ച കാവല്‍ക്കാരായി അവര്‍ മീനൂസിനെ മികവുറ്റതാക്കി മാറ്റുന്നു.

വിദേശരാജ്യങ്ങളില്‍ സുലഭമായതും എന്നാല്‍ ഇന്ത്യയില്‍ നിലവിലില്ലാത്തതുമായ മിക്ക ട്രീറ്റ്‌മെന്റുകളും മീനൂസിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനെപ്പടുത്തിയുള്ള നിരക്കുകള്‍ മാത്രമേ ഇവിടെ ഈടാക്കുന്നുള്ളുഎന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയൊരുകാര്യം തന്നെയാണ്.

ട്രീറ്റ്‌മെന്റിനായി വിദേശനിര്‍മ്മിത ഉപകരണങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്ന ഒരു ബ്യൂട്ടിപാര്‍ലറാണ് മീനൂസ്. എക്‌സക്ലൂസീവ് ഓയില്‍ മസാജാണ് മീനൂസിന്റെ മറ്റൊരു പ്രത്യേകത. വിദേശ സ്‌റ്റൈലുകളെ അടിസ്ഥാനമാക്കി വിവിധ ഫാഷനുകളിലുള്ള ഹെയര്‍ കട്ടിംഗും മീനൂസ് ഉപഭോക്താക്കള്‍ക്കായി കരുതിവച്ചിരിക്കുന്നു.

ചര്‍മ്മ സൗന്ദര്യമാണ് സൗന്ദര്യം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്നു മനസ്സിലാക്കി പല ചര്‍മ്മസംരക്ഷണ രീതികളും മീനൂസ് ഉപയോഗിക്കുന്നുണ്ട്. മുപ്പത് വയസ്സു കഴിഞ്ഞവര്‍ക്കുണ്ടാകുന്ന തൊലിപ്പുറത്തെ ചുളുങ്ങലിന് പരിഹാരമേകാന്‍ മീനൂസ് ഒരുപുതിയ സ്‌കിന്‍ ട്രീറ്റ്‌മെന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെതന്നെ പൊണ്ണത്തടി കുറച്ച് മെലിയുന്നതിനുള്ള സ്ലിമ്മിംഗ് ട്രീറ്റമെന്റ്ും മീനൂസ് ചെയ്തുകൊടുക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായി ഡയമണ്ട്-പ്ലാറ്റിനം ഫേഷ്യല്‍ട്രീറ്റ്‌മെന്റ് നടപ്പാക്കിയ ബ്യൂട്ടിപാര്‍ലര്‍ എന്ന ഖ്യാതിയും മീനൂസിന് സ്വന്തം.

വികസിച്ചുവരുന്ന കേരളത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മാറ്റുകൂട്ടുവാന്‍ കൊച്ചിയിലേക്കും മീനൂസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് മീനുവിപ്പോള്‍.