കിംഗ്ഫിഷറിന് വീണ്ടും ഇരുട്ടടി: കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

single-img
3 March 2012

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും ഇരുട്ടടി. സേവന നികുതി കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിഭാഗമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബുധനാഴ്ചയ്ക്കകം നികുതി കുടിശികയായ 10 കോടി രൂപ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുക അടയ്ക്കാന്‍ കമ്പനിക്കായില്ല. ഇതേ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. നേരത്തെ കമ്പനിയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് കിംഗ്ഫിഷര്‍ രൂക്ഷമായ പ്രതിസന്ധിയിലായത്. അന്നുമുതല്‍ താളം തെറ്റിയ സര്‍വീസുകള്‍ ഇതുവരെ പൂര്‍ണമായി പുനരാരംഭിക്കാന്‍ കമ്പനിക്കായിട്ടില്ല. ഇതിനു പിന്നാലെയാണ് കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.