വയനാട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം

single-img
3 March 2012

വൈത്തിരിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പാല്‍ച്ചുരം സ്വദേശികളായ ജെയ്‌സണ്‍, അച്ചാമ്മ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ദേശീയപാതയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് കുടുംബപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.