ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക്‌ നിരീക്ഷകരാകാമെന്ന്‌ കോടതി

single-img
3 March 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ തോക്കുകളുടെ ഫോറന്‍സിക് പരിശോധനാവേളയില്‍ രണ്ട് ഇറ്റാലിയന്‍പ്രതിനിധികള്‍ക്ക് നിരീക്ഷകരായി പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കി. പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതിനിധിയായി ഇന്ത്യന്‍ നാവികസേനയുടെ ഒരു വിദഗ്ധനെ പങ്കെടുപ്പിക്കാനും കൊല്ലം ചീഫ് ജുഡീഷ്യല്‍മജിസ്ട്രേറ്റ് എ.കെ.  ഗോപകുമാര്‍ ഉത്തരവായി. ആയുധങ്ങളുടെ പരിശോധന സമയത്ത്‌ പ്രതികളുടെ പ്രതിനിധികളെ ആരെയും തന്നെ അനുവദിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ ടെസ്‌റ്റ് ഫയറിംഗിനും പെട്ടികള്‍ തുറക്കുമ്പോഴും ഒരു ഇറ്റാലിയന്‍ പ്രതിനിധിയുടെ സാന്നിധ്യമാകാമെന്നും അറിയിച്ചുള്ള ഫോറന്‍സിക്‌ ലാബ്‌ ഡയറക്‌ടറുടെ റിപ്പോര്‍ട്ട്‌ കാട്ടിയായിരുന്നു പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ എം.ഒ. രാജു വാദിച്ചത്‌.