ഹസ്ബന്റ്സ് ഇൻ ഗോവ വരുന്നു.

single-img
3 March 2012

മൂന്ന് ഭർത്താക്കന്മാരുടെയും അവരുടെ വ്യത്യസ്തങ്ങളായ മൂന്ന് ഭാര്യമാരുടെയും കഥയുമായി ഹസ്ബന്റ്സ്  ഇൻ ഗോവ ഒരുങ്ങുന്നു.സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.വളരെ സാധുക്കളായ മൂന്ന് ഭർത്താക്കന്മാർ അവരുടെ ഭാര്യമാരുമായി  ഒരു ആഘോഷത്തിനായാ‍ണ് ഗോവയിൽ എത്തിയത്.എന്നാൽ മതിമറന്ന് ആഘോഷിക്കാമെന്നു കരുതിയ അവരുടെ പ്രതീക്ഷകൾ എല്ലാം പിഴചുപോയി.വലിയ പ്രശ്നങ്ങളിലാണ് അവർ ചെന്നു പെട്ടത്.ആ കഥയാണ് ഹസ്ബന്റ്സ് ഇൻ ഗോവ എന്ന ചിത്രത്തിലൂടെ പറയുന്നത്.

                                                      യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയുടെ രചന കൃഷ്ണ പൂജപ്പുര. സംവിധാനം സജി സുരേന്ദ്രന്‍. സംഗീതം എം ജി ശ്രീകുമാര്‍. ഭാമ, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം ഒരു വിജയത്തിനായി കാത്തിരുന്ന  സജി സുരേന്ദ്രന്റെ കരിയറിലെ നിര്‍ണായക ചിത്രമായി മാറിയിരിക്കുകയാണ് ഈ ചിത്രം.