വാർത്ത ചോർത്തൽ:പ്രതിരോധ മന്ത്രാലയം നിഷേധിച്ചു

single-img
3 March 2012

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണം സ്ഥാപിച്ചു എന്ന വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു. സ്ഥിരമായി നടത്തുന്ന പരിശോധനകള്‍ മാത്രമാണ് ഇതെന്നും ഈ പരിശോധനകളില്‍ അസ്വഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രതിരോധ വകുപ്പ് വക്താവ് സീതാംശു കര്‍ അറിയിച്ചു.സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സൈനിക ഉദ്യോഗസ്ഥരെ മന്ത്രാലയം പുറത്താക്കി. ഇവര്‍ ടെലിഫോണ്‍ ലൈനില്‍ പരിശോധന നടത്തിയെന്ന സംശയത്തെത്തുടര്‍ന്നാണു നടപടി. സംഭവം ഏരെ ഗൗരവമുള്ളതെന്നും പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയം എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നാണു കോണ്‍ഗ്രസ് പ്രതികരണം.