കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കേരളത്തിൽ

single-img
3 March 2012

കടല്‍ക്കൊലയുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ പുറത്ത്‌ വന്ന പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സംഭവത്തെക്കുറിച്ച്‌ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ അഭിപ്രായങ്ങള്‍ ഇറ്റാലിയന്‍ ഏജന്‍സി തെറ്റായി പുറത്ത്‌ വിടുകയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.കര്‍ദിനാള്‍ സ്ഥാനമേറ്റശേഷം ഇന്നാണു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിലെത്തിയത്. രാവിലെ 9. 15 നുള്ള ഫ്ലൈറ്റിനാണ് അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി.