കൊലക്കപ്പല്‍ തിരിച്ചറിഞ്ഞു

single-img
2 March 2012

ചേര്‍ത്തലയ്ക്കടുത്ത് ബോട്ട്‌ ഇടിച്ചുതകര്‍ത്ത്‌ രണ്ടുപേരുടെ മരണത്തിനും മൂന്നുപേരെ കാണാതാവുകയും ചെയ്ത അപകടത്തിനുത്തരവാദിയായ കപ്പല്‍ പിടിയിലായി. മുംബൈ അന്ധേരിയിലെ തൊലാനി ഷിപ്പിങ്‌ കമ്പനിയുടെ എംവി പ്രഭുദയ എന്ന ചരക്കുകപ്പലാണിത്.തമിഴ്നാട് തീരത്ത് തടഞ്ഞിട്ട കപ്പല്‍ ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം.
കൊച്ചിയിലേക്കു കപ്പല്‍ തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്ന് തീരസംരക്ഷണസേന ഷിപ്പിങ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. പ്രഭുദയതന്നെയാണ് അപകടമുണ്ടാക്കിയതെന്നു തീര്‍ത്തു പറയാനാവില്ലെന്നും കപ്പല്‍ പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.