തിരുവനന്തപുരം സി.ഇ.റ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു

single-img
2 March 2012

കഴിഞ്ഞ ദിവസം തിരുവനന്തപുരം തിരുവനന്തപുരം സി.ഇ.റ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ എസ്.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി.മദ്യപിച്ച് കോളേജിലെത്തിയ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അനീഷ് രാജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ പ്രകടനം നടത്തിയിരുന്നു.പ്രതിഷേധപ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരായ ഷിബിൻ രാജിനും സലാഫിനും എതിരെ കെ.എസ്.യുക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽത്സയിലാണു.എസ്.എഫ്.ഐക്കാരെ മർദ്ദിച്ചവർക്കെതിരെ നറ്റപടി സ്വീകരിക്കണം മദ്യപിച്ച് കോളേജിലെത്തിയ അനീഷ് ആന്റണിയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണു എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ സമരം എ.എ റഹീം ഉദ്ഘാടനം ചെയ്തു.