കൊൽക്കത്തയിൽ മാവോയിസ്റ്റുകൾ അറസ്റ്റിൽ

single-img
2 March 2012

ആന്ധ്രയില്‍ നിന്നുള്ള അഞ്ച് മാവോയിസ്റുകള്‍ കോല്‍ക്കത്തയില്‍ അറസ്റിലായി.കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ അനുയായികളടക്കമാണു അറസ്റ്റിലായത്.വിവിധ പ്രദേശങ്ങളില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച്‌ 13 വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.സ്പെഷ്യല്‍ ടാസ്ക്‌ ഫോഴ്സ്‌ (എസ്ടിഎഫ്‌), കോല്‍ക്കത്ത പൊലീസ്‌, ആന്ധ്രപ്രദേശ്‌ പ്രത്യേക സേന എന്നിവര്‍ സംയുക്തമായി നഗരത്തില്‍ നടത്തിയ തെരച്ചിലിലാണ്‌ മാവോയിസ്റ്റുകള്‍ പിടിയിലായത്.