ബോട്ടിലിടിച്ച കപ്പലിനായി തിരയാൻ നാല് കപ്പലുകൾ

single-img
2 March 2012

കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകരുകയും മൂന്നുപേരെ കാണാതാകുകയുംചെയ്ത സംഭവത്തില്‍ ഇടിച്ച കപ്പലിന് വേണ്ടിയും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായും വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ കടലില്‍ പരിശോധന നടത്തി. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളേയും അപകടമുണ്ടാക്കിയ അജ്‌ഞാത ചരക്ക്‌ കപ്പലിനേയുമാണ്‌ സേനകള്‍ തിരയുന്നത്‌.

മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിനു കാരണക്കാരായവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തെക്കുറിച്ചു വിലയിരുത്താന്‍ അഞ്ചിന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.