അരുൺകുമാറിനെതിരായ കേസിൽ അന്തിമ റിപ്പോറ്ട്ട് ഇന്ന്

single-img
2 March 2012

അരുൺകുമാറിനെതിരായ കേസിൽ അന്തിമ റിപ്പോറ്ട്ട് ഇന്ന്.അതിനിടെ നിയമനവിവാദം അന്വേഷിക്കുന്ന നിയമസഭാ സമിതിക്കു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ വീണ്ടും കത്തുനല്‍കി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് തന്‍റെ വാദം വീണ്ടും കേള്‍ക്കണമെന്നാവശ്യപ്പെട്ടാണു കത്തു നല്‍കിയിരിക്കുന്നത്.

ഇക്കാര്യം ഉന്നയിച്ച് അരുണ്‍‌കുമാര്‍ നേരത്തെയും കത്ത് നല്‍കിയിരുന്നു. വിവിധ വ്യക്തികള്‍ സമിതിക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ സമിതി തള്ളിയിരുന്നു. മാര്‍ച്ച് എട്ടിനാണ്‌ അന്വേഷണ സമിതി അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക