ആന്റെണിയുടെ ഓഫീസിൽനിന്ന് വിവരങ്ങൾ ചോർത്താൻ ശ്രമം

single-img
2 March 2012

കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ഫെബ്രുവരി 16 നാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടു.ആന്റണിയുടെ ഓഫീസിലെ ടെലിഫോണ്‍ ലൈനുകള്‍ നന്നാക്കാനെത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയവും കരസേനയും തമ്മിലുള്ള ഭിന്നതകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.