നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
1 March 2012

അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിന് ആദരാജ്ഞലികളര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.കേരളത്തിന് കനത്ത നഷ്ടമാണു ഫാറുഖിന്റെ വേര്‍പാടെന്നും കരുത്തനായ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തെ സ്നേഹിക്കുകയും ആദരിക്കുകയും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു ഫാറൂക്കെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.