ഇറ്റാലിയൻ നാവികരുടെ റിമാന്റ് മാര്‍ച്ച് 5 വരെ നീട്ടി

single-img
1 March 2012

മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ലസ്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇവരെ കൊല്ലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നാവികരെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി നീട്ടണം എന്ന് പൊലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.