അവളുടെ രാവുകളിൽ രമ്യ അല്ലെങ്കിൽ സനുഷ

single-img
1 March 2012

ഐവി ശശിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവളുടെ രാവുകൾ റീമേക്ക് ചെയ്യുന്നു.ഒറിജിനല്‍ സംവിധാനം ചെയ്‌ത ഐ വി ശശിതന്നെയാണ്‌ റീമേക്കും ചെയ്യുന്നത്‌. ചിത്രം ആദ്യം പ്രഖ്യാപിച്ച സമയത്ത്‌ ദേശീയ അവാര്‍ഡ്‌ ജേതാവായ പ്രിയാമണിയാണ്‌ സീമ ചെയ്‌ത കഥാപാത്രത്തെ ഏറ്റെടുക്കുമെന്നറിഞ്ഞത്‌. എന്നാല്‍ ചിത്രത്തിലെ നായികയ്‌ക്ക്‌ കൂടുതല്‍ ചെറുപ്പംതോന്നിക്കേണ്ടതിനാല്‍ രമ്യാ നമ്പീശനോ ബാലതാരമായി വന്ന്‌ നായികപദത്തിലെത്തിയ സനുഷയോ നായികയെ അവതരിപ്പിക്കുമെന്നാണു പുതിയ റിപ്പോർട്ടുകൾ.അവളുടെ രാവുകളിലെ നായിക രാജി കൗമാരപ്രായം കഴിയാത്ത പെണ്‍കുട്ടിയാണ്. അങ്ങനെയൊരു താരത്തിന് അന്വേഷണമാണ് ഇപ്പോള്‍ സനൂഷയിലേക്ക് രമ്യ നമ്പീശനിലേക്കുമാണ് നീണ്ടിരിയ്ക്കുന്നത്.