വി.എസ്. അച്യുതാനന്ദനെതിരെയുള്ള വിജിലന്‍സ് കേസ് ആറിലേക്കു മാറ്റി

single-img
29 February 2012

കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സിഇഒ ആയി മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധു ജിജോ ജോസഫിനെ നിയമിച്ചതില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണെ്ടന്ന് ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ നല്കിയ കേസ് ഈ മാസം ആറിലേക്കു മാറ്റിവച്ചു.
വിശദമായ വാദം കേട്ട വിജിലന്‍സ് ജഡ്ജ് വി. ഭാസ്‌കരന്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നതിനായാണു മാറ്റിവച്ചത്. വി.എസ്.അച്യുതാനന്ദന്‍ ഒന്നാംപ്രതിയും സെബാസ്റ്റ്യന്‍ പോള്‍ രണ്ടാം പ്രതിയും ജിജോ ജോസഫ് മൂന്നാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നാലാം പ്രതിയുമായാണ് ഹര്‍ജി നല്കിയിരുന്നത്.

മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം അഡ്വ. സി.ടി.ജോഫി മുഖേനയാണ് ഹര്‍ജി നല്കിയത്. സിഇഒ നിയമനത്തിനുവേണ്ടി നിശ്ചിത സമയത്തു അപേക്ഷ നല്കിയ 99 പേരില്‍നിന്ന് ഇന്റര്‍വ്യൂ കമ്മിറ്റി തെരഞ്ഞെടുത്ത മൂന്നു പേരില്‍ ഒന്നാം ഗ്രേഡ് ലഭിച്ചതു കിഷോര്‍ പിള്ളയ്ക്കായിരുന്നു. കിഷോര്‍ പിള്ള നിശ്ചിത സമയത്തിനകം അപേക്ഷ നല്കിയിട്ടില്ല എന്ന കുറിപ്പോടെ കിഷോര്‍ പിള്ളയെ ഒഴിവാക്കി മൂന്നാംപ്രതിയെ 1,25,000 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചതില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണെ്ടന്നാണു ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.