പിറവം:അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു

single-img
29 February 2012

പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു.ആകെ 1,83,170 വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്‌. ഇവരില്‍ 4221 പേര്‍ പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്‌. മണ്ഡലത്തില്‍ സ്‌ത്രീ വോട്ടര്‍മാരാണ്‌ കൂടുതല്‍:- 93,245 പേര്‍. 89,925 പുരുഷ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്‌. നേരിട്ടും ഓണ്‍ലൈനിലുമായി 8,426 അപേക്ഷകളാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറായ മൂവാറ്റുപുഴ തഹസില്‍ദാര്‍ക്ക് ലഭിച്ചിരുന്നത്. അപേക്ഷകരില്‍ 4,857 പേര്‍ മാത്രമാണ് നേരിട്ടുള്ള ഹിയറിങിനെത്തിയത്. ഇതില്‍ 122 എണ്ണം പ്രാഥമിക ഹിയറിങില്‍ തന്നെ തള്ളി. 400ലേറെ അപേക്ഷകര്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെയും ഒഴിവാക്കി. വിശദമായ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയെ 102 പേരെ കൂടി അവസാനഘട്ടത്തില്‍ ഒഴിവാക്കിയാണ് അന്തിമപട്ടികയ്ക്ക് രൂപം നല്‍കിയത്