എന്‍.എസ്.എസ് പ്രസിഡന്റ് പി.കെ നാരായണ പണിക്കര്‍ അന്തരിച്ചു

single-img
29 February 2012

എന്‍ എസ് എസ് പ്രസിഡന്റ് പി കെ നാരായണ പണിക്കര്‍(82) അന്തരിച്ചു. 2.10ന് സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കാല്‍ നൂറ്റാണ്ട് കാലം എന്‍.എസ്.എസിനെ നയിച്ച പണിക്കര്‍ കഴിഞ്ഞ വര്‍ഷമാണ് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. അനാരോഗ്യം കാരണം കുറച്ചു നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.അടുത്ത ബന്ധുക്കളും എന്‍ എസ് എസ് നേതാക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ട് വളപ്പിൽ നടക്കും.ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.നാരായണ പണിക്കരുടെ വിയോഗത്തെ തുടര്‍ന്ന് എന്‍.എസ്.എസിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റെന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.