നദീസംയോജന വിധി കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി • ഇ വാർത്ത | evartha
Kerala

നദീസംയോജന വിധി കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി

നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയോടുള്ള വിയോജിപ്പ് കേരളം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിനാലാണ് വിധി കേരളത്തിന് ബാധകമാകാത്തതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും വികസന ബ്ലോക്ക്‌ പഞ്ചായത്തുകളിലുമായി 268 അസി. എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.