രണ്ട് ഭീകരർ ഡൽഹിയിൽ പിടിയിൽ

single-img
29 February 2012

ലഷ്കര്‍ ഈ തോയ്ബ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ പിടിയിലായി.റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും  ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.ന്യൂഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ഇവര്‍ എത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.