ഹോക്കി ടീമിനു സമ്മാന പെരുമഴ

single-img
29 February 2012

മികച്ച പ്രകടനത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായ സര്‍ദാര്‍ സിംഗിനും ഫൈനലില്‍ അഞ്ച് ഗോള്‍ നേടിയ ഡ്രാഗ്ഫ്ളിക്കര്‍ സന്ദീപ് സിംഗിനും 11 ലക്ഷവും മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷവും വീതം ലഭിക്കും. സപ്പോര്‍ട്ട് സ്റ്റാഫിന് ഒരു ലക്ഷത്തിന്റെ സമ്മാനവും സഹാറ പ്രഖ്യാപിച്ചിട്ടുണ്ട്.ഈയിടെയാണ് സഹാറ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയത്.

ടീമിന് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മധ്യപ്രദേശ്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയ ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച നടന്ന ഒളിമ്പിക്‌ ഹോക്കി യോഗ്യതാ റൗണ്ട്‌ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ യോഗ്യത നേടിയത്‌.പഴയ കരാറിന്റെ 170 ശതമാനം കൂടിയ തുകയ്ക്കാണ് സഹാറ ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്.