ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

single-img
29 February 2012

നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് അവിശ്വസിനീയ വിജയം.വിജയലക്ഷ്യമായ 321 റണ്‍സ് 40 ഓവറില്‍ നേടേണ്ടിയിരുന്ന ഇന്ത്യ ലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. വിരാട് കോലി 86 പന്തില്‍ 133 റണ്‍സെടുത്ത് പുറത്താകാതെനിന്നു. ഇതില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു.
താന്‍ ഭാഗമായ ഏറ്റവും മികച്ച ഏകദിന വിജയമാണെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനി പറഞ്ഞു