ചൈനയിൽ കലാപത്തിൽ 12 മരണം

single-img
29 February 2012

ചൈനയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. സിന്‍ജിയാങ് മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. നാഷണല്‍ ലെജിസ്ലേച്ചര്‍ അടുത്തയാഴ്‌ച ആരംഭിക്കാനിരിക്കേ നടന്ന ഈ സംഘര്‍ഷത്തെ അതീവ ഗൗരവത്തോടെയാണ്‌ സര്‍ക്കാര്‍ കാണുന്നത്‌. ഇതേ തുടര്‍ന്ന്‌ രാജ്യത്ത്‌ സര്‍ക്കാര്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചു. 2009ല്‍ ഉറുംഖി പ്രവിശ്യയില്‍ ഉയിഗര്‍-ഹാന്‍ കലാപത്തില്‍ 197 പേര്‍ മരിച്ചിരുന്നു.