ജര്‍മന്‍ പൗരനു കൂടംകുളം സമരത്തില്‍ പങ്കുള്ളതായി ചിദംബരം

single-img
29 February 2012

കൂടംകുളം ആണവനിലയത്തിനെതിരേയുള്ള സമരത്തില്‍ പങ്കാളിയാണു ജര്‍മനിയിലേക്കു തിരിച്ചയച്ച സോണ്‍ടെഗ് റെയ്‌നര്‍ ഹെര്‍മനെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ഹെര്‍മന്റെ പ്രവര്‍ത്തനങ്ങള്‍ ടൂറിസ്റ്റ് വീസയിലെത്തിയ ആള്‍ക്ക് യോജിക്കാത്തതായിരുന്നെന്നു ചിദംബരം പറഞ്ഞു. ചൊവ്വാഴ്ചയാണു ഹെര്‍മനെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ചയച്ചത്. മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഹെര്‍മനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദസഞ്ചാരിയെന്ന നിലയില്‍ ഇന്ത്യയിലെത്തുന്ന ആള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ സമരങ്ങളിലോ ഏര്‍പ്പെടാനാവില്ല. അതിനല്ല ടൂറിസ്റ്റ് വീസ നല്കുന്നത്: ചിദംബരം പറഞ്ഞു.