മൂന്ന് വൃക്കയും രണ്ട് മൂത്രസഞ്ചിയുമുള്ള ബാലിക ചികിത്സാസഹായം തേടുന്നു

single-img
29 February 2012
വെസ്റ്റ്ഹില്‍ കോന്നാട് ബീച്ചില്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി.വി.രഞ്ജിത്ത് – രാജി ദമ്പതിമാരുടെ മകള്‍ അതുല്യയാണ് സഹായം തേടുന്നത്. ഒരുവര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയുടെ രണ്ടാംഘട്ടം നടത്തുന്നതിന് ആറുലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്. മൂത്രസഞ്ചികളെ ബന്ധിപ്പിച്ച് ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ച ട്യൂബിലൂടെ വൃക്കകളിലേക്ക് പഴുപ്പ് പടര്‍ന്നതും മൂക്കില്‍നിന്ന് രക്തം വരുന്നതും ചെവികള്‍ പൊട്ടിയൊലിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രധാന ആരോഗ്യപ്രശ്‌നം. സഹായധനം കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ചില്‍ ആരംഭിച്ച എസ്.ബി. 4719 നമ്പര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഫോണ്‍: 9020761667.